പുനെയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തo;മരിച്ച 17 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

Breaking News

പുനെയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 17 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കത്തിക്കരിഞ്ഞ് തിരിച്ചറിയാനാകാത്ത നിലയിലാണിവ. കുടുംബാംഗങ്ങള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ 5 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. ഫാക്ടറി ഉടമയോട് അന്വേഷണത്തിന് ഹാജരാകാന്‍ ആവശ്യപ്പെട്ടു സമന്‍സ് അയച്ചു. ജലശുദ്ധീകരണത്തിനടക്കമുള്ള വസ്തുക്കള്‍ നിര്‍മ്മിക്കുന്ന കമ്ബനിയില്‍ കോവിഡിനു പിന്നാലെ സാനിറ്റൈസര്‍ അടക്കം വിവിധ വസ്തുക്കളും നിര്‍മ്മിച്ചിരുന്നതായാണു വിവരം.