എം വിൻസെന്റ് എം.എൽ.എ ആയി സത്യപ്രതിജ്ഞ ചെയ്തു

Breaking News

കോവളം നിയമസഭാ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എം വിന്‍സെന്റ് എം.എല്‍.എ ആയി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 8.30ന് സ്പീക്കറുടെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നതിനാല്‍ കഴിഞ്ഞ മാസം 24ന് നടന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍ അദ്ദേഹത്തിന് പങ്കെടുക്കാനായിരുന്നില്ല. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ മാതാവ് കഴിഞ്ഞദിവസമാണ് മരിച്ചത്. ഇതോടെ പതിനഞ്ചാം നിയമസഭയിലെ എല്ലാ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. കോവളം നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ടാം തവണയാണ് എം.വിന്‍സെന്റ് നിയമസഭയിലേക്കെത്തുന്നത്. 11457 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രണ്ടാം വിജയം.