ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് സുരേന്ദ്ര വേട്ടയുടെ രണ്ടാം പര്‍വo;എം ടി രമേശ്

Breaking News

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് സുരേന്ദ്ര വേട്ടയുടെ രണ്ടാം പര്‍വമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധ പരിപാടിക്ക് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കുഴല്‍പ്പണ കേസില്‍ ബിജെപിയെ ഒരുതത്തിലും ബന്ധപ്പെടുത്താന്‍ കഴിയില്ലെന്ന് കണ്ടാണ് മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ഇടപ്പെട്ടൂവെന്ന് ആരോപിച്ച് കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ കേസില്‍ കുടുക്കിയിരിക്കുന്നതെന്ന് എം ടി രമേശ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ തീക്കൊള്ളികൊണ്ടാണ് തലചൊറിയുന്നതെന്ന് ഓര്‍മ വേണമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെതിരെ പ്രതിഷേധ പരിപാടിക്ക് നാളെ തുടക്കം കുറിക്കുമെന്നും സംസ്ഥാനത്തെ ഒരു ലക്ഷം കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സമരജ്വാലയ്ക്ക് തുടക്കം കുറിക്കുമെന്ന് എം ടി രമേശ് പറഞ്ഞു.