വിവാഹ ഷോപ്പിംഗിന് പോയ വരനെയും സുഹൃത്തിനെയും ആറംഗ സംഘം തട്ടിക്കൊണ്ടുപോയി

Breaking News

വിവാഹ ഷോപ്പിംഗിന് പോയ വരനെയും സുഹൃത്തിനെയും ആറംഗ സംഘം തട്ടിക്കൊണ്ടുപോയി. ബിഹാറിലെ ഗയയിലെ മൺപുർ പ്രദേശത്തുവെച്ച് തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. മായാപുർ നിവാസിയായ സൗരബ് കുമാറിനെ ഫത്തേഹ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചാണ് തട്ടിക്കൊണ്ട് പോയത്. കുമാറും സുഹൃത്ത് അംജിത് കുമാറും വിവാഹ ഷോപ്പിംഗിനു വേണ്ടി ബൈക്കിലായിരുന്നു പോയിരുന്നത്. മായാപൂർ പ്രദേശത്തു വെച്ച് അര ഡസനോളം വരുന്ന ആളുകളാണ് ഇവരെ തട്ടിക്കൊണ്ട് പോയത്.

5 ലക്ഷം രൂപയായിരുന്നു സൗരബിനെ വിട്ടു നൽകാൻ കുറ്റവാളികൾ ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ പിന്നീട് അത് രണ്ടര ലക്ഷം രൂപയാക്കി കുറക്കുകയായിരുന്നു. പണമടച്ചില്ലെങ്കിൽ സൗരബിനെ കൊന്നുകളയുമെന്നും കുറ്റവാളികൾ ഭീഷണിപ്പെടുത്തിയിരുന്നു. ജൂൺ 27 നാണ് അദ്ദേഹത്തിന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്.