തേങ്ങ വെട്ടാൻ ആളെ കിട്ടാതെ വിഷമിക്കുന്ന കേര കർഷകർക്ക് ഒരു സന്തോഷ വാർത്ത;തെങ്ങിൽ കയറാതെ തേങ്ങയിടാൻ ‘കൊക്കോബോട്ട്’

Breaking News

തേങ്ങ വെട്ടാൻ ആളെ കിട്ടാതെ വിഷമിക്കുന്ന കേര കർഷകർക്ക് ഒരു സന്തോഷ വാർത്ത. മനുഷ്യനെ തെങ്ങിൽ കയറ്റാതെ തേങ്ങാ ഇടുന്നതിനായി ഒരു ഡ്രോൺ നിർമിക്കാനുള്ള തയ്യാറെടുപ്പിലാണ് ഒരു കൂട്ടം ശാസ്ത്രജ്ഞർ. ഐസിഎആർ, സെൻട്രൽ കോസ്റ്റൽ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിസിആർഐ), ഗോവ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദഗ്ധരാണ് ഫ്ലൈ കോക്കോബോട്ട് എന്ന് പേരിട്ട ആൾ ഡ്രോൺ നിർമിക്കാൻ തയ്യാറെടുക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോർട്ട് ചെയ്യുന്നു.

ഇതിന്റെ പ്രോട്ടോ ടൈപ്പ് പരീക്ഷണ ഘട്ടത്തിലാണ്.തെങ്ങിന്‍റെ മുകളിലേക്ക് പറന്നെത്തുന്ന ഡ്രോൺ  വെട്ടാനുള്ള യന്ത്രഭാഗം ഉപയോഗിച്ച് തേങ്ങ വെട്ടും. റിമോട്ട് കൺട്രോൾ ഡിവൈസിലൂടെ വെട്ടാനുള്ള തെങ്ങിൻ കുലകൾ മാർക്ക് ചെയ്യാൻ സാധിക്കും. ഡ്രോണിന്റെ സഞ്ചാരപഥവും റിമോട്ട് കൺട്രോൾ സ്ക്രീനിലൂടെ കാണാൻ സാധിക്കും. തെങ്ങിൽ കയറുമ്പോൾ മനുഷ്യ ജീവന് അപകടമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കി സുരക്ഷിതമായ അകലത്തിൽ നിന്ന് തേങ്ങയിടുന്നതിന് ഈ ഡ്രോൺ കർഷകരെ സഹായിക്കുമെന്ന് ഗോവ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ രാജേന്ദ്ര ഗാഡ് പറയുന്നു. മണിക്കൂറിൽ 12 മുതൽ 15 വരെ തെങ്ങുകളിൽ നിന്നും തേങ്ങ വെട്ടാൻ ഡ്രോണിന് സാധിക്കും.