പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം നൽകണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച് സുശീൽ കുമാർ

Breaking News

പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം നൽകണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച് ഗുസ്തി താരം സുശീൽ കുമാർ. കൊലപാതക കേസിൽ തിഹാർ ജയിലിൽ കഴിയുകയാണ് സുശീൽ കുമാർ. സുശീൽ കുമാറിന്റെ ഹർജി ഡൽഹി രോഹിണി കോടതി ഇന്ന് പരിഗണിക്കും.

യുവ ഗുസ്തി താരം സാഗർ ദൻകർ കൊലപാതക കേസിലാണ് സുശീൽ കുമാർ പിടിയിലായത്. ജയിലിൽ കഴിയുന്ന കാലം വരെ ഹൈ പ്രോട്ടീൻ ഫുഡും മറ്റ് സപ്ലിമെന്റുകളും നൽകണമെന്നാണ് സുശീൽ കുമാറിന്റെ ആവശ്യം. ജയിലിൽ ഹൈ സെക്യൂരിറ്റി സെൽ വേണമെന്നും സുശീൽ കുമാർ ആവശ്യപ്പെട്ടിട്ടുണ്ട്. തിഹാർ ജയിലിൽ സുശീൽ കുമാറിന് സുരക്ഷാഭീഷണിയുണ്ടെന്നും മറ്റ് തടവുകാർക്കൊപ്പം കഴിയാനാകില്ലെന്നുമാണ് അഭിഭാഷകൻ കോടതിയെ അറിയിച്ചിരിക്കുന്നത്.