പ്രവാസി ഹോട്ടൽ വ്യവസായിയെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും മകനും അടക്കമുള്ള പ്രതികൾക്ക് ജീവപര്യന്തം തടവ്

Breaking News

പ്രവാസി ഹോട്ടൽ വ്യവസായി ഉഡുപ്പിയിലെ ഭാസ്‌കർ ഷെട്ടിയെ (52) കൊലപ്പെടുത്തിയ കേസിൽ ഭാര്യയും മകനും അടക്കമുള്ള പ്രതികൾക്ക് ജീവപര്യന്തം തടവ്. ഭാര്യ രാജേശ്വരി ഷെട്ടി, മകൻ നവനീത് ഷെട്ടി, രാജേശ്വരിയുടെ സുഹൃത്തും കാർക്കള നന്ദാലികെയിലെ ജ്യോത്സ്യനുമായ നിരഞ്ജൻ ഭട്ട് എന്നിവരെയാണ് ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. ഉഡുപ്പി സെഷൻസ് കോടതി ജഡ്ജി ജെ എൻ സുബ്രഹ്മണ്യയാണ് വിധി പ്രസ്താവിച്ചത്.