ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക. നമ്മുടെ ആരോഗ്യം അവരുടെ കൈകളിലാണ്;ടൊവീനോ തോമസ്

Breaking News

കോവിഡ് പ്രതിസന്ധിയ്ക്കിടെ ഡോക്ടർമാർക്കെതിരെ നടക്കുന്ന ആക്രമണത്തിൽ പ്രതികരണവുമായി നടൻ ടൊവീനോ തോമസ്. കോവിഡ് മുന്‍നിര പോരാളികളായ ഡോക്ടർമാർക്കെതിരായ ആക്രമണങ്ങൾ രാജ്യത്തിന്റെ പല ഭാഗത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ടൊവീനോയുടെ പ്രതകരണം. ഡോക്ടർമാർക്ക് എതിരായ അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന പോസ്റ്ററാണ് നടൻ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

“ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക. നമ്മുടെ ആരോഗ്യം അവരുടെ കൈകളിലാണ്”, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ ആഹ്വാനമാണ് ടൊവീനോ തന്റെ പേജിൽ പങ്കുവച്ചിരിക്കുന്നത്.