ഡൽഹി ആശുപത്രിയിലെ മലയാളം വിലക്ക്;ക്ഷമാപണം നടത്തി നഴ്സിംഗ് സൂപ്രണ്ട്

Breaking News

ജിബി പന്ത് ആശുപത്രിയിൽ മലയാളം വിലക്കിയ സംഭവത്തിൽ ക്ഷമാപണം നടത്തി നഴ്സിംഗ് സൂപ്രണ്ട്.  ജോലി സ്ഥലത്ത് മലയാളം സംസാരിക്കുന്നത് വിലക്കിയത് വ്യക്തിപരമായ താൽപര്യപ്രകാരമല്ലെന്നും ജീവനക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും ആശുപത്രി അധികൃതർക്ക് നൽകിയ വിശദീകരണത്തിൽ നഴ്സിംഗ് സൂപ്രണ്ട് വ്യക്തമാക്കി. ആശുപത്രിയിലെ നഴ്സുമാർ പരസ്പരം പ്രാദേശിക ഭാഷയിൽ സംസാരിക്കുന്നത് മറ്റ് നഴ്സുമാർക്കും ജീവനക്കാർക്കും രോഗികൾക്കും ബുദ്ധിമുട്ടുണ്ടാക്കുനതായി പരാതി ലഭിച്ചിരുന്നുവെന്ന് വിശദീകരണത്തിൽ പറയുന്നു.  പരാതിയിൽ മലയാളം എന്ന് വ്യക്തമായി പറഞ്ഞതിനാലാണ് സർക്കുലറിൽ മലയാളത്തിൽ സംസാരിക്കരുതെന്ന് വ്യക്തമാക്കിയത്.