പത്തുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയത് വിവാഹത്തിന് പണം കണ്ടെത്തുന്നതിന്; 25 ലക്ഷം രൂപ ആവശ്യപ്പെട്ടതിന് പിന്നാലെ ക്രൂരമായി കൊലപ്പെടുത്തി

Breaking News

ത്തു വയസ്സുകാരനെ തട്ടിക്കൊണ്ടുപോവുകയും 25 ലക്ഷം രൂപ ആവശ്യപ്പെട്ടതിന് പിന്നാലെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ശികാരിപാളയ നിവാസി മുഹമ്മദ് അബ്ബാസിന്റെ മകൻ ആസിഫ് ആലം ആണ് കൊല്ലപ്പെട്ടത്. ഈ മാസം മൂന്നിനാണ് ആസിഫിനെ ഹെബ്ബഗോഡിയിൽനിന്നും കാണാതായത്. ആസിഫ് കസ്റ്റഡിയിൽ ഉണ്ടെന്നും 25 ലക്ഷം രൂപ മോചനദ്രവ്യം നൽകണമെന്നും ആവശ്യപ്പെട്ടാണു പിതാവ് മുഹമ്മദ് അബ്ബാസിന് അജ്ഞാതരുടെ ഫോൺ വിളി എത്തുന്നത്. ഇതേ തുടർന്നു പിതാവ് പൊലീസിൽ പരാതി നൽകി.

പത്തുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയത് മുഖ്യപ്രതിക്ക് വിവാഹത്തിന് പണം കണ്ടെത്തുന്നതിനാണെന്ന് പൊലീസ് പറഞ്ഞു. കാമുകിയെ വിവാഹംചെയ്ത് മുംബൈയിൽ സ്ഥിരതാമസമാക്കുകയായിരുന്നു ലക്ഷ്യം. കുട്ടിയുടെ അയൽവാസികൂടിയായ മുഖ്യപ്രതി ബിഹാർ സ്വദേശി മുഹമ്മദ് ജാവേദ് ഷെയ്ക്കാണ് തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടത്. ഇയാൾ ഒളിവിലാണ്. സംഭവത്തിൽ ഛത്തീസ് ഗഢിലെ റായ്പുർ സ്വദേശികളായ മുഹമ്മദ് നൗഷാദ്, സിറാജ് എന്നിവരെ അറസ്റ്റുചെയ്തിരുന്നു.