ലോക്ക്ഡൗൺ; മദ്യശാലകൾ അടഞ്ഞു ആയുർവേദ കടകളിൽ വൻ തിരക്ക്

Breaking News

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്നാട്ടിൽ മദ്യശാലകൾ അടച്ചിട്ടിരിക്കുകയാണ്. മദ്യശാലകൾ അടച്ച് ദിവങ്ങളായിട്ടും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇതുവരെ തുറക്കാൻ സർക്കാർ അനുമതി ആയിട്ടില്ല. എന്നാൽ, തമിഴ്നാട്ടിലെ നാഗർകോവിലിൽ ആയുർവേദ കടകളിൽ തിരക്ക് വർദ്ധിക്കുന്നെന്നാണ് റിപ്പോർട്ടുകൾ. അരിഷ്ടം വാങ്ങാൻ ആളു കൂടിയതിനാലാണ് ആയുർവേദ കടകളിൽ തിരക്ക് വർദ്ധിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, അരിഷ്ടത്തിൽ ആൽക്കഹോളിന്റെ അളവ് ഉള്ളതിനാൽ മദ്യപ്രേമികൾ അത് കുടിക്കാൻ താൽപര്യപ്പെടുന്നുവെന്നാണ് ആരോപണം. അതേസമയം, ആയുർവേദ കടകളിൽ അരിഷ്ടം വാങ്ങാൻ ആള് കൂടിയതോടെ നടപടിയുമായി പൊലീസ് എത്തി. ഡോക്ടറിന്റെ കുറിപ്പടി ഉണ്ടെങ്കിൽ മാത്രമേ അരിഷ്ടം നൽകാവൂ എന്നാണ് ആയുർവേദ കടകൾക്ക് നൽകിയ വിശദീകരണം.