ഓഡിയോ ചാറ്റ് റൂമുകളിലെ പങ്കാളിത്തവും ഇടപെടലും അത്ര സുരക്ഷിതമല്ലെന്ന മുന്നറിയിപ്പ്

Breaking News

ഓഡിയോ ചാറ്റ് റൂമുകളിലെ പങ്കാളിത്തവും ഇടപെടലും അത്ര സുരക്ഷിതമല്ലെന്ന മുന്നറിയിപ്പ് നൽകി കേരള പൊലീസ്. ക്ലബ് ഹൗസ് പോലെ ഓഡിയോ ആപ്പുകൾക്ക് വൻ സ്വീകാര്യത ലഭിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ചാറ്റ് റൂമുകളിലെ സ്വകാര്യത പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് മുന്നറിയിപ്പ് പോസ്റ്റുമായി എത്തിയിരിക്കുന്നത്.

പുത്തൻ സാമൂഹ്യ മാധ്യമങ്ങളിലെ അശ്രദ്ധമായതും അമിത ആത്മവിശ്വാസത്തോടെയുമുള്ള ഇടപെടല്‍ നിങ്ങൾക്ക് തന്നെ വിനയാകാതെ സൂക്ഷിക്കുക എന്നും ഇല്ലെങ്കിൽ ‘വൈറൽ’ ആകും എന്നാണ് പൊലീസ് പറയുന്നത്. ക്ലബ് ഹൗസിന് കേരളത്തിലും പ്രചാരം ലഭിച്ച സാഹചര്യത്തിൽ കേരള പൊലീസും അതിലേക്ക് രംഗപ്രവേശം ചെയ്തിരുന്നു. രസകരമായ ഒരു മീമിലൂടെയാണ് ക്ലബ് ഹൗസിൽ അക്കൌണ്ടെടുത്ത കാര്യം കേരള പൊലീസ് പ്രഖ്യാപിച്ചത്. ‘നിങ്ങളെവിടെ പോയാലും കൂടെ ഞങ്ങളുണ്ടാകും, ഒപ്പം കൂടിക്കോ’ എന്നാണ് ക്ലബ് ഹൗസ് ലിങ്ക് സഹിതം കേരള പൊലീസ് നൽകിയിരിക്കുന്ന ക്യാപ്ഷൻ.