കൊവിഡില്‍ വിമാന സര്‍വ്വീസില്ല, പൈലറ്റിനിപ്പോള്‍ കോഴിവെട്ട്

Breaking News

കോവിഡ് കാലത്തെ വിമാന സര്‍വീസ് നിയന്ത്രണത്തില്‍ ജോലി നഷ്ടമായ യുഎഇ എമിറേറ്റ്സ് വിമാനക്കമ്പനിയുടെ ഒരു നിര പൈലറ്റുമാര്‍ ഹോട്ടല്‍, കോഴിവെട്ട്, പാചക ജോലിയിലേക്കു കടന്നിരിക്കുന്നു. ദൂബായി സിറ്റി മാളിലെ ഓര്‍ഗാനിക് ഫുഡ്സ് ആന്റ് കഫെ ഷോപ്പില്‍ കോഴിപ്പാചകവും പാഴ്സല്‍ വില്‍പനയും നടത്തുകയാണ് കാലങ്ങളോളം ആകാശം അതിരുകളാക്കിയ വൈമാനികര്‍.

എമിറേറ്റ്സ് വിമാനക്കമ്പനിയുടെ പൈലറ്റുമാരായ ജെറോം സ്റ്റബ്സ്, മിഷേല്‍ സ്മിത്ത് എന്നിവര്‍ ശമ്പളമില്ലാത്ത അവധിയിലാണ് ദുബായി സിറ്റിമാളിലെ ഓര്‍ഗാനിക് ഫുഡ്സ് ആന്‍ഡ് കഫെ ഷോപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കു കയറിയിരിക്കുന്നത്.പൈലറ്റുമാരുടെതിനു സമാനമായ അതേ വെള്ള യൂണിഫോമിലാണ് ഇവരുടെ ഹോട്ടല്‍ജോലി.കോഴിവെട്ട്, പാചകം, പായ്ക്കിംഗ്, പാഴ്സല്‍ വില്‍പന, ബില്ലിംഗ്, പണം വാങ്ങല്‍, പാത്രം കഴുകല്‍ എന്നിവയൊക്കെ ഇവര്‍ വിമാനം പറത്തുന്ന അതേ കൃത്യതയിലും ഉത്തരവാദിത്വത്തിലും ചെയ്തുവരുന്നു.