മണിമലയാറ്റിൽ ചാടി കാണാതായ വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി

Breaking News

 മണിമലയാറ്റിൽ ചാടി കാണാതായ വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി. ചങ്ങനാശ്ശേരി സ്പെഷ്യൽ വില്ലേജ് ഓഫീസർ കങ്ങഴ സ്വദേശിയായ എൻ.പ്രകാശന്‍റെ മൃതദേഹമാണ് മൂന്നാം ദിവസം കണ്ടെത്തിയത്. രാവിലെ ഏഴ് മണിയോടെ മണിമല പാലത്തിൽ നിന്നും ഒരു കിലോമീറ്ററോളം മാറി മൂങ്ങാനി തടയണയോട് ചേർന്നാണ് മൃതദേഹം പൊങ്ങിയത്.

തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് വലിയ പാലത്തിൽ നിന്നും പ്രകാശൻ മണിമലയാറ്റിലേക്ക് ചാടിയത്. ഇയാൾക്കായി അഗ്നിരക്ഷാസേനയുടെയും സ്കൂബ ടീം അംഗങ്ങളുടെയും നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി തിരച്ചിൽ തുടരുകയാണ്. ഇതിനിടെയാണ് മൃതദേഹം പൊങ്ങുന്നത്.