പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു

Breaking News

പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു. ഒരു ലിറ്റർ പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 97.60 രൂപയും ഡീസലിന് 92.95 രൂപയുമാണ്. 37 ദിവസത്തിനിടെ 22ാം തവണയാണ് എണ്ണ കമ്പനികൾ ഇന്ധനവില വർധിപ്പിക്കുന്നത്. ജൂണിൽ മാത്രം ഇതുവരെ അഞ്ച് തവണ വില വർധിപ്പിച്ചു.

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ / ഡീസൽ വില

അലപ്പുഴ – 96.13/ 91.57
എറണാകുളം- 95.72 / 91.18
വയനാട്- 96.83 / 92.20
കാസർഗോഡ് – 96.82/ 92.24
കണ്ണൂർ- 95.98/ 91.45
കൊല്ലം – 96.98/ 92.36
കോട്ടയം- 96.16/ 91.60
കോഴിക്കോട്- 96.03 / 91.50
മലപ്പുറം- 96.46 / 91.90
പാലക്കാട്- 96.86/ 92.25
പത്തനംതിട്ട- 96.68/ 92.08
തൃശ്ശൂർ- 96.28/ 91.71
തിരുവനന്തപുരം- 97.60/ 92.95