ലളിതമായ ആഘോഷംപോലുമില്ലാതെ ആയുര്‍വേദ കുലപതിക്ക് ഇന്ന് നൂറാം പിറന്നാള്‍

Breaking Keralam News

മലപ്പുറം: ആയുര്‍വേദ കുലപതി പദ്മഭൂഷണ്‍ ഡോ. പികെ വാര്യര്‍ക്ക് ഇന്ന് നൂറാം പിറന്നാള്‍.
കോട്ടയ്ക്കലിലെ കൈലാസ മന്ദിരത്തില്‍ എല്ലാ പിറന്നാള്‍ ദിനത്തിലും നടക്കാറുള്ള ലളിതമായ ആഘോഷവും ഇത്തവണയില്ല. കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും മെഡിക്കല്‍ ഡയറക്ടറുമായ പി.കെ.വാര്യര്‍ ഇടവ മാസത്തിലെ കാര്‍ത്തിക നാളിലാണ് ജനിച്ചത്. 1921 ജൂണ്‍ 8ന്. അടുത്ത ബന്ധുക്കള്‍ക്കൊപ്പം കോട്ടയ്ക്കലിലെ കൈലാസ മന്ദിരത്തില്‍ സാധാരണ പിറന്നാള്‍ ലളിതമായി ആഘോഷിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ പി.കെ വാര്യര്‍ യൂറിനറി ഇന്‍ഫെക്ഷന്‍ മൂലം വിശ്രമത്തിലാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തില്‍ ആഘോഷം മാറ്റിവച്ച് ശാസ്ത്ര, സാഹിത്യ, സാംസ്‌കാരിക പരിപാടികള്‍ ഓണ്‍ലൈനായാണ് പുരോഗമിക്കുന്നത്. ശതപൂര്‍ണ്ണിമ എന്നു പേരിട്ട നൂറാം പിറന്നാളാഘോഷം ജൂണ്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തിരുന്നു.
കൊവിഡ് സാഹചര്യങ്ങള്‍ മാറിയാല്‍ പുസ്തകപ്രകാശനം സാംസ്‌കാരിക-സാഹിത്യ കവി സമ്മേളനങ്ങള്‍ ചിത്രപ്രദര്‍ശനം വാര്‍ഷിക ആയുര്‍വേദ സെമിനാര്‍ തുടങ്ങിയവയും നടത്തും.

അതേ സമയം പ.കെ. വാര്യരുടെ 100-ാംജന്മദിനത്തോടനുബന്ധിച്ചു അദ്ദേഹത്തോടുള്ള ആദര സൂചകമായി കോട്ടയ്ക്കല്‍ നഗരസഭയിലെ ഭവനരഹിതരായ രണ്ടു കുടുംബങ്ങള്‍ക്ക് കോട്ടക്കല്‍ ആയുര്‍വേദശാല ജീവനക്കാര്‍ വീട് നിര്‍മിച്ചുനല്‍കുന്നുണ്ട്. ശതപൂര്‍ണ്ണിമ എന്ന പേരില്‍ പി.കെ.വാര്യരുടെ ജന്മദിനം നാടു മുഴുവന്‍ ഏറ്റെടുത്ത് ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ ഇദ്ദേഹത്തോടൊപ്പം ജോലിചെയ്യാന്‍ അവസരംലഭിച്ച 2500 ഓളം ജീവനക്കാര്‍ഒത്തുചേര്‍ന്നാണ് സ്നേഹഭവനം കൈമാറാന്‍ തീരുമാനിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

കോട്ടയ്ക്കല്‍ നഗരസഭയിലെ ഭവനരഹിതരായ ആളുകളില്‍ നിന്നും അര്‍ഹരായ രണ്ടുകുടുംബങ്ങളെ തെരഞ്ഞെടുക്കാന്‍ ആര്യവൈദ്യശാലയിലെ യൂണിയനുകളും മാനേജ്മെന്റും അടങ്ങുന്ന കമ്മിറ്റിയെ ചുമതലപ്പെടുത്തി. പരിശോധിച്ച് അനുയോജ്യരായ കുടുംബങ്ങളെ തിരഞ്ഞെടുത്ത് ആറു മാസത്തിനകം വീട് നിര്‍മ്മിച്ച് നല്‍കുന്ന ലഭിക്കുന്ന കുടുംബങ്ങളുടെ അപേക്ഷകള്‍ പരിശോധിച്ച് ആറു മാസത്തിനകം വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് ഭാരവരാഹികള്‍ അറിയിച്ചു. ഇതുസംബന്ധിച്ചു ജീവനക്കാരുടെ പ്രതിനിധികള്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ചടങ്ങില്‍ വി. വേണുഗോപാല്‍ (കണ്‍ട്രോളര്‍ എച്ച്.ആര്‍), മുരളി
തായാട്ട് (ചീഫ് മാനേജര്‍ എച്ച്.ആര്‍), എന്‍. മനോജ് (എച്ച്.ആര്‍. മാനേജര്‍), ഒ.ടി.
വിശാഖ് (ഡെപ്യൂട്ടി മാനേജര്‍, എച്ച്.ആര്‍.), കെ. ഗീത (ഡെപ്യൂട്ടി മാനേജര്‍, ഐ.
ആര്‍.), ശ്രീ രാകേഷ് ഗോപാല്‍ (ലേബര്‍ വെല്‍ഫെയര്‍ ഓഫീസര്‍), എം. രാമചന്ദ്രന്‍ (സെക്രട്ടറി, ആര്യവൈദ്യശാല വര്‍ക്കേഴ്സ് ഫെഡറേഷന്‍ സി.ഐ.ടി.യു), മധു കെ. (സെക്രട്ടറി, ആര്യവൈദ്യശാല വര്‍ക്കേഴ്സ് യൂണിയന്‍ എ.ഐ.ടി.യു, രാമചന്ദ്രന്‍ എം.വി. (സെക്രട്ടറി, ആര്യവൈദ്യശാല
എംപ്ലോയീസ് യൂണിയന്‍ ഐ.എന്‍.ടി.യു.സി), കെ.പി. മുരളീധരന്‍ (സെക്രട്ടറി, ആര്യവൈദ്യശാല മസ്ദൂര്‍ സംഘം ബി.എം.എസ്) പങ്കെടുത്തു.