കൊടകര കുഴല്‍പ്പണ കേസ്;അന്വേഷണം കര്‍ണാടകയിലേക്ക്

Breaking News

കൊടകര കുഴല്‍പ്പണ കേസിലെ 15ാം പ്രതിക്കായി അന്വേഷണം കര്‍ണാടകയിലേക്കു നീങ്ങുന്നു. കണ്ണൂര്‍ സ്വദേശി ഷിഗിലിനെ കണ്ടെത്തുന്നതിനായാണു കര്‍ണാടകയിലേക്ക് അന്വേഷണം നീങ്ങുന്നത്.ഷിഗില്‍ ബെംഗളൂരുവിലാണ് ഒളിവില്‍ കഴിയുന്നതെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചതിനെ തുടര്‍ന്നാണു കര്‍ണാടക കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ തീരുമാനമായത്. പ്രതിയെ പിടികൂടാന്‍ അന്വേഷണ സംഘം കര്‍ണാടക പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.

മൂന്ന് യുവാക്കള്‍ക്കൊപ്പം കാറിലാണു ഷിഗില്‍ പലയിടങ്ങളിലായി കറങ്ങുന്നതെന്നും ആശ്രമങ്ങള്‍ കേന്ദ്രീകരിച്ചാണ് താമസമെന്നും പൊലീസ് പറഞ്ഞു. കവര്‍ച്ചാ കേസിലെ പത്ത് ലക്ഷം രൂപയാണു ഷിഗിലിന്റെ പക്കല്‍ ഉള്ളതെന്നാണു പൊലീസ് നിഗമനം.