ഗൗരിയമ്മയുടെ പേരില്‍ സ്മാരകമായി ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനു ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്യുകയാണു വേണ്ടത് : പി.സി. വിഷ്ണുനാഥ്

Breaking News

കെ.ആര്‍ ഗൗരിയമ്മയുടെ പേരില്‍ സ്മാരകമായി ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനു ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ലാപ്‌ടോപ് വിതരണത്തിനുള്ള പദ്ധതിയാണ് പ്രഖ്യാപിക്കേണ്ടതെന്നു പി.സി വിഷ്ണുനാഥ് എം.എല്‍.എ. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനവിനിയോഗത്തെ സംബന്ധിച്ചു മുന്‍ഗണനകള്‍ ഉണ്ടാകേണ്ട കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളാണു സംസ്ഥാനത്ത് ഓണ്‍ലൈന്‍ അധ്യയനം ആരംഭിക്കുമ്പോള്‍ പഠനോപകരണങ്ങള്‍ ഇല്ലാതെ വിഷമിക്കുന്നത്,’ വിഷ്ണുനാഥ് കൂട്ടിച്ചേര്‍ത്തു.