പാര്‍ട്ടിക്കായി സ്വന്തം വീടും സ്ഥലവും ദാനം നല്‍കും ജനാര്‍ദ്ദനന്‍

Breaking News

പാര്‍ട്ടിക്കായി സ്വന്തം വീടും സ്ഥലവും ദാനം ചെയ്യാന്‍ തീരുമാനിച്ചെന്നു മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് രണ്ട് ലക്ഷം രൂപ നല്‍കിയ കണ്ണൂരിലെ ബീഡി തൊഴിലാളി ജനാര്‍ദ്ദനന്‍. സി.പി.ഐ.എമ്മിന്റെ അടിയുറച്ച പ്രവര്‍ത്തകനാണു ജനാര്‍ദ്ദനന്‍. 20 ലക്ഷം രൂപ മക്കള്‍ക്കു നല്‍കണം, ബാക്കി തുക മുഴുവന്‍ ജനോപകാരമായ കാര്യങ്ങള്‍ക്കു വേണ്ടി പാര്‍ട്ടിക്ക് ഉപയോഗിക്കാം, ജനാര്‍ദ്ദനന്‍ പറയുന്നു.

വാക്‌സിന്‍ ചലഞ്ചിലൂടെ കിട്ടിയ തുക കൊവിഡ് പ്രതിരോധത്തിനു കരുതല്‍ ധനമായി മാറ്റിവയ്ക്കണമെന്നും ജനാര്‍ദ്ദനന്‍ പറഞ്ഞു.ജനാര്‍ദ്ദനന്‍ തന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന 2,00850 രൂപയില്‍ 850 രൂപ മാത്രം ബാക്കിവെച്ചു മിച്ചമുള്ള രണ്ടുലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന നല്‍കിയിരുന്നു. കൊവിഡ് വാക്സിന്‍ ചലഞ്ചിന്റെ ഭാഗമായായിരുന്നു തുക നല്‍കിയത്.