ആയുർവേദാചാര്യൻ പത്മഭൂഷൺ ഡോ. പികെ വാരിയർക്ക്

Breaking News

ആയുർവേദാചാര്യൻ പത്മഭൂഷൺ ഡോ. പികെ വാരിയർക്ക്  ഇടവത്തിലെ കാർത്തിക നാളായ ഇന്ന് നൂറാം പിറന്നാള്.  കോട്ടക്കൽ ആര്യ വൈദ്യശാലയുടെ മാത്രമല്ല, ആയുർവേദത്തിൻ്റെ ഒന്നാകെ വളർച്ചയുടെയും വികാസത്തിന്റേയും ഒരു നൂറ്റാണ്ട് ആണ്  പി.കെ. വാരിയരുടെ നൂറാം പിറന്നാളിലൂടെ  ആഘോഷിക്കപ്പെടുന്നത്. കോവിഡ് നിയന്ത്രണങ്ങൾ രൂക്ഷമായ സമയം ആയതു കൊണ്ട്  ഇന്നത്തെ ദിവസം  കോട്ടക്കൽ ആഘോഷങ്ങൾ ഒന്നും തന്നെ ഇല്ല

പന്നിയമ്പള്ളി കൃഷ്ണൻ കുട്ടി വാരിയർ എന്ന പേര് പികെ വാരിയർ എന്ന് ചുരുങ്ങിയപ്പോൾ വികസിച്ചത് ആയുർവേദവും കോട്ടക്കൽ ആര്യ വൈദ്യശാലയുമാണ്. ഇന്ന് ആയുർവേദം എന്നാല്‍ കോട്ടക്കലും, കോട്ടക്കൽ എന്നാല് പികെ വാരിയറുമാണ്. 1921 ൽ ജനനം. അച്ഛൻ കോടി തലപ്പണ ശ്രീധരൻ നമ്പൂതിരി,  അമ്മ പാർവതി വാരസ്യാർ എന്ന കുഞ്ചി. അമ്മാവൻ വൈദ്യരത്‌നം പിഎസ് വാരിയർ. ആയുർവേദത്തിൻ്റെ തലവര തന്നെ മാറ്റി എഴുതിയ പികെ വാരിയർ, 1954 മുതൽ കോട്ടക്കൽ ആര്യ വൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റി സ്ഥാനത്ത് ഉണ്ട്. ഇന്നും സ്ഥാപനത്തിലെ എല്ലാ തീരുമാനങ്ങളുടെയും അന്തിമ വാക്ക് ഇദ്ദേഹത്തിൻ്റെ തന്നെ.