ദുബായിയിൽ ഡോക്ടർ കുടുംബത്തിന് 10 വർഷത്തെ യു.എ.ഇ. ഗോൾഡൻ വിസ

Breaking News

ദുബായിയിൽ ഡോക്ടർ കുടുംബത്തിന് 10 വർഷത്തെ യു.എ.ഇ. ഗോൾഡൻ വിസ ലഭിച്ചു. യു.എ.ഇ. നിവാസിയായ ഡോ: ഇസ്മയിൽ കാസിയയും കുടുംബവുമാണ് ഗോൾഡൻ വിസയുടെ ഏറ്റവും പുതിയ സ്വീകർത്താക്കളിൽ ഉൾപ്പെട്ടത്. വൈദ്യശാസ്ത്രരംഗത്തെ അദ്ദേഹത്തിന്റെ സേവനത്തിന് നൽകുന്ന അംഗീകാരമായാണ് ഗോൾഡ് വിസ നൽകിയിരിക്കുന്നത്.

കർണാടകയിലെ തീരദേശ നഗരമായ ഭട്കലിൽ നിന്നാണ് ഡോ: ഇസ്മയിൽ 1982ൽ ദുബായിലെ കരാമയിലെത്തിയത്. കരാമയിൽ അക്കാലത്ത് വളരെ കുറച്ച് ആശുപത്രികളും ക്ലിനിക്കുകളും മാത്രമാണ് ഉണ്ടായിരുന്നത്. അന്നുമുതൽ കരാമ അദ്ദേഹത്തിന്റെ വീടായി മാറുകയായിരുന്നു.