ധോണിക്ക് പകരം വിക്കറ്റ് കീപ്പറായ അനുഭവത്തെ കുറിച്ച് കോഹ്ലി

Breaking News

വിക്കറ്റ് കീപ്പിംഗ് എന്നത് എല്ലാ ക്രിക്കറ്റ് താരങ്ങള്‍ക്കും ചെയ്യാന്‍ കഴിയുന്നതല്ല. പ്രത്യേകമായ കഴിവും പരിശീലനവും അതിന് ആവശ്യമാണ്.2015 ല്‍ ബംഗ്ലാദേശിനെതിരെയുള്ള ഏകദിന മത്സരത്തിനിടെ ഇന്ത്യന്‍ ടീമിനും മറ്റൊരു കീപ്പറെ കണ്ടത്തേണ്ടി വന്നിരുന്നു. ക്യാപ്റ്റന്‍ കൂടിയായിരുന്ന മഹേന്ദ്ര സിംഗ് ധോണിക്ക് ശുചിമുറിയില്‍ പോകേണ്ടി വന്നതിനാല്‍ ഒരു ഓവറിന് വേണ്ടിയാണ് മറ്റൊരു താല്‍ക്കാലിക കീപ്പറെ കണ്ടെത്തേണ്ടി വന്നത്. വിരാട് കോഹ്ലിയാണ് അന്ന് കീപ്പറിന്റെ ചുമതല ഏറ്റെടുത്തത്. പകരക്കാരനായി മറ്റൊരു കീപ്പറെ ഇറക്കാന്‍ ഫീല്‍ഡ് അമ്പയറിന്റെ അനുവാദം ലഭിക്കാത്ത അവസരത്തില്‍ ടീമിലെ മറ്റൊരാളെ തന്നെ കീപ്പിംഗ് ഏല്‍പ്പിക്കേണ്ടതിനാലാണ് കോഹ്ലിക്ക് ഇങ്ങനെയൊരു ഉത്തരവാദിത്വം വന്ന് ചേര്‍ന്നത്. പേസ് ബോളര്‍ ഉമേഷ് യാദവിന്റെ ഓവറിലാണ് ധോണിക്ക് പകരം അന്ന് കോഹ്ലി കീപ്പിംഗ് ഏറ്റെടുത്തത്.

അടുത്തിടെ സഹതാരം മായങ്ക് അഗര്‍വാളുമായി സംസാരിക്കുന്നതിനിടെ അന്നത്തെ കീപ്പിംഗ് അനുഭവത്തെ കുറിച്ച് കോഹ്ലി വിവരിച്ചു. ”വിക്കറ്റ് കീപ്പര്‍ മാരെ സബന്ധിച്ചിടത്തോളം മത്സരം എത്ര ബുദ്ധുമുട്ടേറിയതാണ് എന്ന കാര്യം ഞാന്‍ അന്ന് മനസിലാക്കി. കീപ്പറെന്ന നിലയില്‍ ധോണിക്ക് ഓരോ ബോളിലും അതിയായ ശ്രദ്ധ നല്‍കേണ്ടതും ശേഷം ഫീല്‍ഡിംഗ് ശരിയായി ക്രമീകരിക്കേണ്ടതുമുണ്ടായിരുന്നു” കോഹ്ലി പറഞ്ഞു.