സംസ്ഥാനത്ത് ഒന്നരമാസം കൊണ്ട് കോവിഡ് മരണങ്ങൾ ഇരട്ടിച്ചു

Breaking News

സംസ്ഥാനത്ത് ഒന്നരമാസം കൊണ്ട് കോവിഡ് മരണങ്ങൾ ഇരട്ടിച്ചു. ഇന്നലെ കോവിഡ് മരണം 10,000 കടന്നു. തുടർച്ചയായ മൂന്നാം ദിവസവും മരണങ്ങൾ 200 കടന്നു. മരണനിരക്ക് 0. 38 ആയി ഉയർന്നിട്ടുണ്ട്. രണ്ടാം തരംഗം ആരംഭിച്ച മാർച്ച് 15 ന് 4,407 ആയിരുന്നു കോവിഡ് മരണം. ഏപ്രിൽ 21 ന് ആകെ മരണങ്ങളുടെ എണ്ണം 5,000 കടന്നു.

5,000 ത്തിൽ നിന്ന് മരണം 10,000 ആകാൻ വേണ്ടി വന്നത് വെറും 47 ദിവസം മാത്രമാണ്. കോവിഡ് കേസുകൾ കുറഞ്ഞ് തുടങ്ങിയെങ്കിലും മരണ നിരക്കിൽ കാര്യമായ കുറവ് ഉണ്ടാവുന്നില്ല. ആറ് ദിവസത്തിൽ കോവിഡ് മരണം 1,000 കടന്നു. ജൂൺ മാസം ഏഴാം തിയതി വരെ തുടർച്ചയായ ദിവസങ്ങളിൽ പ്രതിദിന കോവിഡ് മരണങ്ങൾ 200 ന് മുകളിലും എത്തിയിരുന്നു.

മരിച്ചതിൽ എഴുപത് ശതമാനത്തിന് മുകളിലും 60 വയസിൽ കൂടുതൽ പ്രായമുള്ളവരായിരുന്നു. 7,368 പേർ. 40 വയസിനും 59 വയസ്സിനും ഇടയിലുള്ള 2357 പേരും, 18 വയസിനും 40 വയസിനുമിടയിൽ 417 പേരും കോവിഡ് ബാധിച്ച് മരിച്ചു. 17 വയസിൽ താഴെയുള്ള 15 കുട്ടികളും കോവിഡ് ബാധിച്ച് മരിച്ചവരിൽ ഉൾപ്പെടും.