ഇന്ത്യയിൽ‌ കോവിഡ് 19 മഹാമാരി അവസാനിക്കണമെങ്കിൽ താൻ കാലുകുത്തണമെന്ന് സ്വയംപ്രഖ്യാപിത ആൾദൈവം നിത്യാനന്ദ

Breaking News

ഇന്ത്യയിൽ‌ കോവിഡ് 19 മഹാമാരി അവസാനിക്കണമെങ്കിൽ താൻ കാലുകുത്തണമെന്ന് വിവാദ, സ്വയംപ്രഖ്യാപിത ആൾദൈവം നിത്യാനന്ദ. പുതിയ വീഡിയോയിലൂടെയാണ് നിത്യാനന്ദയുടെ അവകാശവാദം. 2019 ൽ ലൈംഗിക പീഡനം അടക്കമുള്ള കുറ്റകൃത്യങ്ങൾക്ക് പിന്നാലെ ഇന്ത്യയിൽ നിന്ന് മുങ്ങിയ വ്യക്തിയാണ് നിത്യാനന്ദ.

ഇന്ത്യയിൽ നിന്ന് ഇ്വകോഡറിലേക്ക് രക്ഷപ്പെട്ട് അവിടെ ‘കൈലാസ’ എന്ന രാജ്യവും നിത്യാനന്ദ സ്ഥാപിച്ചിരുന്നു. ഇക്വഡോറിലെ സ്വകാര്യദ്വീപ് വാങ്ങി സ്വന്തം രാജ്യമായി പ്രഖ്യാപിക്കുകയായിരുന്നു. കോവിഡ് രൂക്ഷമായതോടെ ഇന്ത്യയിൽ നിന്നുള്ളവർക്ക് കൈലാസത്തിലേക്ക് പ്രവേശാനുമതി നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടിയിലാണ് പുതിയ വീഡിയോയുമായി രംഗപ്രവേശനം ചെയ്തിരിക്കുന്നത്.