രാജ്യത്ത് പ്രതിദിനകോവിഡ് കേസുകൾ ഒരുലക്ഷത്തിൽ താഴെ

Breaking News

രാജ്യത്ത് ആശ്വാസമേകി പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 86,498 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 63 ദിവസത്തിനിടെ ഇതാദ്യമായാണ് ഇത്രയും കുറവ് പ്രതിദിന കണക്ക് രേഖപ്പെടുത്തുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകൾ 2,89,96,473 ആയിരിക്കുകയാണ്. ഇതിൽ കഴിഞ്ഞ ദിവസം രോഗമുക്തി നേടിയ 1,82,282 പേർ ഉൾപ്പെടെ ആകെ 2,73,41,462 പേർ രോഗമുക്തി നേടിയിട്ടുണ്ട്.