ക്ലബ് ഹൗസിൽ തന്റെ പേരും ശബ്ദവും ഉപയോഗിച്ച മിമിക്രി കലാകാരനോട് ക്ഷമിച്ച് നടൻ പൃഥ്വിരാജ്

Breaking News

ക്ലബ് ഹൗസിൽ തന്റെ പേരും ശബ്ദവും ഉപയോഗിച്ച മിമിക്രി കലാകാരനോട് ക്ഷമിച്ച് നടൻ പൃഥ്വിരാജ്. സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് സൂരജ് നായർ എന്ന കലാകാരന്റെ സന്ദേശവും അതിനൊപ്പം തനിക്ക് പറയാനുള്ളതും പൃഥ്വിരാജ് വ്യക്തമാക്കിയിരിക്കുന്നത്.

സൂരജ് എന്ന മിമിക്രി കലാകാരനാണ് പൃഥ്വിരാജിന്റെ പേരും ശബ്ദവും ക്ലബ് ഹൗസിൽ അനുകരിച്ചത്. സൂരജ് ഉദ്ദേശിച്ചത് നിരുപദ്രവകരമായ തമാശയായിരുന്നുവെന്ന് താൻ മനസ്സിലാക്കുന്നുവെന്ന് പൃഥ്വിരാജ് പറയുന്നു. എന്നാൽ അതുണ്ടാക്കിയ ഗുരുതരമായ പ്രത്യാഘാതകങ്ങൾ സൂരജ് ഇപ്പോൾ തിരിച്ചറിയുന്നുണ്ടാകുമെന്ന് കരുതുന്നുവെന്നും താരം.

ക്ലബ് ഹൗസിൽ 2500 കൂടുതൽ പേർ സൂരജിന്റെ അനുകരണം കേട്ടിരുന്നു. ഇതിൽ ഭൂരിപക്ഷം പേരും അത് താനാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ടാകും. സിനിമാ മേഖലയിൽ നിന്നും പുറത്തു നിന്നുമുള്ള നിരവധി സന്ദേശങ്ങളാണ് ഇതുസംബന്ധിച്ച് തനിക്ക് വന്നത്. ഇതേ തുടർന്നാണ് അത് ഉടനടി നിർത്തേണ്ടത് തനിക്ക് അത്യാവശ്യമായി തീർന്നത്.സൂരജ് തന്റെ തെറ്റ് സമ്മതിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്നും പൃഥ്വിരാജ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.