ഓൺലൈനിൽ ഫ്രൈഡ് ചിക്കൻ ഓർഡർ ചെയ്ത യുവതിക്ക് ലഭിച്ചത് ഫ്രൈഡ് ടവൽ

Breaking News

ഓൺലൈനിൽ ഫ്രൈഡ് ചിക്കൻ ഓർഡർ ചെയ്ത യുവതിക്ക് ലഭിച്ചത് ഫ്രൈഡ് ടവൽ. ഫിലിപ്പീൻസ് സ്വദേശിയായ സ്ത്രീയാണ് ഓർഡർ നൽകിയത്. ലഭിച്ച ഫ്രൈഡ് ടവലിന്റെ വീഡിയോ സ്ത്രീ ഫെയ്സ്ബുക്കിൽ പങ്കുവെക്കുകയായിരുന്നു. ഫിലിപ്പീൻസിലെ പ്രമുഖ ഫാസ്റ്റ് ഫുഡ് സ്ഥാപനത്തിൽ നിന്നാണ് യുവതി ഓർഡർ ചെയ്തത്.

ആലിഖ് പെരെസ് എന്ന സ്ത്രീയാണ് മകന് വേണ്ടി ഫ്രൈഡ് ചിക്കൻ ഓർഡർ ചെയ്തത്. ഫ്രൈ ചെയ്ത ടവൽ ആണ് ലഭിച്ചതെന്ന് തിരിച്ചറിഞ്ഞതോടെ വീഡിയോ എടുത്ത് സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയായിരുന്നു. ആദ്യ കാഴ്ച്ചയിൽ ഫ്രൈഡ് ചിക്കൻ ആണെന്ന് തന്നെയാണ് തോന്നുക. ഫ്രൈഡ് ചിക്കന്റെ രൂപത്തതിൽ തന്നെയായിരുന്നു ഇത് ഉണ്ടായിരുന്നത്.കടിച്ചു നോക്കിയപ്പോഴാണ് ചിക്കൻ അല്ലെന്ന് മനസ്സിലായത്. തുടർന്ന് നോക്കിയപ്പോഴാണ് ടവലാണ് ഉള്ളിലുള്ളതെന്ന് മനസ്സിലായത്. ടവൽ മാവിൽ മുക്കി ഫ്രൈ ചെയ്ത നിലയിലായിരുന്നു. ആലിഖ് പങ്കുവെച്ച ഫോട്ടോയും വീഡിയോയും ഇതിനകം വൈറലാണ്.