ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് ട്രാന്‍സ്ഫര്‍ വിലക്കേര്‍പ്പെടുത്തി ഫിഫ

Breaking News

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് ട്രാന്‍സ്ഫര്‍ വിലക്കേര്‍പ്പെടുത്തി അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫ രംഗത്ത്. കേരളത്തിന്റെ ഏക ഐ എസ് എല്‍ ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സിന് വലിയ തിരിച്ചടിയാണ് ഇപ്പോള്‍ നേരിട്ടിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിനും ഐ എസ് എല്ലിലെ തന്നെ ക്ലബായ ഈസ്റ്റ് ബംഗാളിനുമാണ് ഫിഫ വിലക്ക് കൊടുത്തിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കേരള ടീമിന് ഫിഫ ട്രാന്‍സ്ഫര്‍ ബാനുമായി ബന്ധപ്പെട്ട് ഫിഫയുടെ ഭാഗത്തു നിന്ന് ഔദ്യോഗിക പ്രസ്താവന ലഭിച്ചതായിട്ടാണ് സൂചന.

താരങ്ങളുടെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച പണമിടപാടിലുണ്ടായ പരാതിയെ തുടര്‍ന്നാണ് ടീമുകളെ ഇത്തരത്തില്‍ ട്രാന്‍സ്ഫര്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ ഫിഫ തീരുമാനം എടുത്തിരിക്കുന്നത്. വിലക്ക് തീരുന്നത് വരെ പുതിയ താരങ്ങളുമായി കരാറില്‍ ഏര്‍പ്പെടാനോ രജിസ്റ്റര്‍ ചെയ്യാനോ കേരള ബ്ലാസ്റ്റേഴ്‌സിനും ഈസ്റ്റ് ബംഗാളിനും കഴിയില്ല. പുതിയ സീസണായി നല്ല സ്‌ക്വാഡ് ഒരുക്കാന്‍ ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് വലിയ തിരിച്ചടിയാകും ഈ വിലക്ക് നല്‍കിയിരിക്കുന്നത്.