കടല്‍ വഴിയുള്ള ബേപ്പൂര്‍ -കൊച്ചി ചരക്ക് നീക്കം ഈ മാസം അവസാനത്തോടെ തുടങ്ങും

Breaking News

കടല്‍ വഴിയുള്ള ബേപ്പൂര്‍ -കൊച്ചി ചരക്ക് നീക്കം ഈ മാസം അവസാനത്തോടെ തുടങ്ങും. ഇതോടെ ചരക്ക് നീക്കത്തിനുള്ള ചെലവ് മൂന്നിലൊന്നായി കുറയും. ദേശീയപാതയിലെ തിരക്കൊഴിവാക്കാനും പുതിയ സംവിധാനം ഉപകരിക്കും. ബേപ്പൂര്‍ തുറമുഖത്തിന്‍റെ വികസനത്തിന് ബജറ്റില്‍ തുക വിലയിരുത്തിയില്ലെന്ന ആക്ഷേപത്തിന് ഇടിയിലാണ് തുറമുഖ വകുപ്പ് പുതിയ പദ്ധതി നടപ്പാക്കുന്നത്.

ബേപ്പൂര്‍ -കൊച്ചി ജലപാത തുറന്ന് കൊടുക്കുന്നതിനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. കടല്‍ വഴിയുള്ള ചരക്ക് നീക്കം തുടങ്ങാനാവശ്യമായ അറ്റകുറ്റപണികള്‍ ബേപ്പൂരില്‍ ഉടന്‍ തുടങ്ങും. ഈ മാസം 21 ന് ജലപാതവഴിയുള്ള ചരക്ക് നീക്കം തുടങ്ങാനാണ് ശ്രമം.ഒരാഴ്ചയ്ക്കകം മാസറ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് തുറമുഖ മന്ത്രി നിർദേശം നൽകി.