മംഗലാപുരം തുറമുഖത്തു നിന്ന് അവശ്യ സാധനങ്ങളുമായി ബാർജ് ലക്ഷദ്വീപിലെത്തി;അഡ്മിനിസ്ട്രേഷൻ നേരിട്ട് സാധനങ്ങൾ എത്തിക്കുന്നത് ആദ്യം

Breaking News

മംഗലാപുരം തുറമുഖത്തു നിന്ന് അവശ്യ സാധനങ്ങളുമായി ബാർജ്  ലക്ഷദ്വീപിലെത്തി. തിണ്ണക്കര എന്ന ബാർജാണ് ദ്വീപിലെത്തിയത്. ഇതാദ്യമായാണു ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള ബാർജ് മംഗലാപുരം തുറമുഖത്തു നിന്നു സാധനങ്ങൾ എത്തിക്കുന്നത്. ലക്ഷദ്വീപിന്റെ വടക്കേയറ്റത്തുള്ള കടമത്ത്, കിൽത്താൻ, ചെത്‌ലത്ത് എന്നീ ദ്വീപുകളിലേക്കാണു ബാർജിൽ സാധനങ്ങൾ എത്തിച്ചത്. ബേപ്പൂർ തുറമുഖത്തെ ഒഴിവാക്കുന്നുവെന്ന വികാരം ദ്വീപിൽ ശക്തി പ്രാപിക്കുന്നതിനിടെയാണു തിണ്ണക്കര ബാർജ് മംഗലാപുരത്തുനിന്നുള്ള കന്നിയാത്ര പൂർത്തിയാക്കിയത്.