സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണ വില കുറഞ്ഞു

Keralam News

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില തുടർച്ചയായ മൂന്നാം ദിവസവും കുറഞ്ഞു. 22 കാരറ്റ് സ്വർണത്തിന് 10 രൂപയാണ് ഇന്ന് ഗ്രാമിന് കുറഞ്ഞത്. ഒരു പവന്റെ വിലയിൽ 80 രൂപയാണ് കുറവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ വില ഗ്രാമിന് 25 രൂപയും 20 രൂപയും കുറഞ്ഞിരുന്നു.

ഇന്നത്തെ സ്വർണവില ഗ്രാമിന് 4765 രൂപയും ഒരു പവന്റെ വില 38120 രൂപയുമാണ്. 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും കുറവുണ്ട്. ഇന്നത്തെ വില ഗ്രാമിന് 3935 രൂപയാണ്.

ഗ്രാമിന് 100 രൂപയാണ് ഹോൾമാർക്ക് വെള്ളിയുടെ വില. ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 72 രൂപയിലാണ് വെള്ളിയുടെ വിപണനം.