പെട്രോൾ വിലയിൽ സെഞ്ച്വറി അടിച്ച് കേന്ദ്ര സർക്കാർ, സംസ്ഥാന നികുതി കുറക്കാതെ കേരള സർക്കാർ;രാജ്മോഹൻ ഉണ്ണിത്താൻ

Breaking News

പെട്രോൾ വില വർധനവിൽ പ്രതിഷേധവുമായി കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ. വില വർധനയിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളെ ഒരു പോലെ കുറ്റപ്പെടുത്തുകയാണ് അദ്ദേഹം.’പെട്രോൾ വിലയിൽ സെഞ്ച്വറി അടിച്ച് കേന്ദ്ര സർക്കാർ. സംസ്ഥാന നികുതി കുറക്കാതെ കേരള സർക്കാർ.- ഉണ്ണിത്താൻ ഫേസ്ബുക്കിൽ കുറിച്ചു. ചക്കിക്കൊത്ത ചങ്കരൻ എന്നല്ലാതെ എന്ത്‌ പറയാനെന്നും രാജ് മോഹൻ ഉണ്ണിത്താൻ ചോദിക്കുന്നു.