ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡിന് മുൻതൂക്കം നൽകി യുവരാജ് സിങ്

Breaking News

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡിന് മുൻതൂക്കം നൽകി മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. ജൂണ്‍ 18ന് ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിൽ ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ഫൈനൽ നടക്കുക. നിലവിൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര കളിക്കുന്ന ന്യൂസിലൻഡിന് ഈ പരമ്പരയിലെ അനുഭവസമ്പത്ത് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കരുത്തുപകരുമെന്നും അതിനാൽ തന്നെ ഇന്ത്യയേക്കാൾ സാധ്യത കിവീസ് ടീമിന് തന്നെയാകും എന്നാണ് യുവി പറയുന്നത്.

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഒരു മത്സര ടൂർണമെന്റ് ആണെന്നതും ഇന്ത്യക്ക് തിരിച്ചടിയാണ്. ഇംഗ്ലണ്ടുമായുള്ള പരമ്പര ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള അവസരം ന്യൂസിലൻഡിന് നൽകുന്നുണ്ട്. എന്നാൽ, ഇന്ത്യൻ ടീം ഫൈനലിൽ ഇറങ്ങുന്നത് പരിശീലന സെഷനുകളിലൂടെ മാത്രം നേടിയ പരിചയ സമ്പത്തിലൂടെയാകും. ഇതിനെ വില കുറച്ച് കാണാൻ കഴിയില്ലെങ്കിൽ പോലും ഒരു മത്സരത്തിലൂടെ നേടുന്ന പരിചയത്തിന് പകരം വയ്ക്കാൻ പരിശീലന സെഷനുകൾക്ക് കഴിയില്ല എന്നുമാണ് താരം പറഞ്ഞത്.