വ്യാജ സര്‍വ്വകലാശാലകളെ കണ്ടെത്തി വിദ്യാഭ്യാസ മന്ത്രാലയം; കേരളത്തിലും ഒരു വ്യാജൻ

Education India News

ഇന്ത്യയിൽ പ്രവർത്തിക്കുന്ന 24 വ്യാജ സര്‍വ്വകലാശാലകളെ കണ്ടെത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. യുജിസി ചട്ടങ്ങൾ അനുസരിക്കാതെ പ്രവർത്തിക്കുന്ന ഈ വ്യാജ സർവകലാശാലകളുടെ വിവരങ്ങൾ പുറത്ത് വിട്ടതോടൊപ്പം ഇവയ്‌ക്കെതിരെ ഉടൻ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും കൂടുതൽ വ്യാജ സർവ്വകലാശാലകൾ പ്രവർത്തിക്കുന്നത് ഉത്തർപ്രദേശിലാണ്. ഇവിടത്തെ എട്ടു സർവ്വകലാശകളുടെ പേരുകളാണ് പുറത്തുവിട്ട റിപ്പോർട്ടിലുള്ളത്. തൊട്ടുപിന്നാലെ ഏഴ് വ്യാജ സർവ്വകലാശാലകൾ ഡൽഹിയിലുമുണ്ട്. ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിൽ രണ്ടെണ്ണം വീതവും കേരളം, കര്‍ണ്ണാടക, പുതുച്ചേരി, ആന്ധ്രപ്രേദശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ഓരോന്ന് വീതവുമാണ് റിപ്പോർട്ടിൽ കൊടുത്തിരിക്കുന്നത്.

സെന്റ് ജോണ്‍സ് സര്‍വ്വകലാശാലയാണ് കേരളത്തിൽ നിന്നും വ്യാജ സർവ്വകലാശാലകളുടെ ലിസ്റിലുള്ളത്. ഓരോയിടത്തെയും വ്യാജ സർവ്വകലാശാലകളെ കുറിച്ച് അതാത് സംസ്ഥാനങ്ങളിൽ വിവരം നൽകിയിട്ടുണ്ടെന്നും മറ്റു നടപടികളുമായി മുന്നോട്ട് പോകുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.