വാക്‌സിന്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

Breaking News

വാക്‌സിന്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് വാക്‌സിനോ, വാക്‌സിനെടുക്കാന്‍ അവസരമോ ഇല്ല. നേതാക്കന്മാരുടെ ‘ബ്ലൂടിക്ക്’ മാത്രമേ ഉള്ളുവെന്നായിരുന്നു രാഹുലിന്റെ ആരോപണം. വാക്‌സിന്‍ നയത്തില്‍ കേന്ദ്ര നിലപാടുകള്‍ക്കെതിരെ രാഹുല്‍ നേരത്തെയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാക്കന്മാരുടെ ബ്ലൂടിക്ക് വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് കേന്ദ്രത്തെ പരിഹസിക്കുന്ന രാഹുലിന്റെ ട്വീറ്റ്. കഴിഞ്ഞ ദിവസം ആര്‍എസ്എസ് മേധാവി മോഹ8ന്‍ ഭാഗവത് ഉള്‍പ്പെടെയുള്ള നേതാക്കന്മാരുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും ബ്ലൂടിക്ക് നീക്കം ചെയ്തതിനെതിരെ കേന്ദ്രം ഇടപെടുകയും തുടര്‍ന്ന് ട്വീറ്റര്‍ ബ്ലൂടിക്ക് പുനസ്ഥാപിക്കുകയും ചെയ്തിരുന്നു. ബ്ലൂടിക്ക് നീക്കിയയതിനെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു.