പട്ടേല്‍ പ്രതിമയാല്‍ ശ്രദ്ധേയമായ കെവാദിയ, ആദ്യ ഇലക്ട്രിക് വാഹന നഗരമാകും

Breaking News

സർദാർ വല്ലഭായി പട്ടേലിന്റെ ഏകതാ പ്രതിമ സ്ഥിതി ചെയ്യുന്ന നർമദ ജില്ലയിലെ കെവാദിയ രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് വാഹന മേഖലയാകുന്നു. വാഹനങ്ങളിൽ നിന്നുള്ള അന്തരീക്ഷ മലിനീകരണം കുറയ്ക്കാനാണ് ഈ നടപടി. മേഖലയുടെ ചുമതലയുള്ള ടൂറിസം വകുപ്പിനാണ് പദ്ധതിയുടെ ഏകോപന ചുമതല. പരിസ്ഥിതി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്, ഘട്ടംഘട്ടമായി കെവാദിയ ഇലക്ട്രിക് വാഹനങ്ങൾ മാത്രമോടുന്ന നഗരമാകുമെന്ന് പ്രഖ്യാപിച്ചത്. സന്ദർശകരുമായി വരുന്ന ബസുകൾ ഇലക്ട്രിക്കായിരിക്കണം എന്നാണ് നിബന്ധന. ഗുജറാത്ത് ഊർജ വികസന ഏജൻസി ഇക്കാര്യത്തിൽ സഹായം നൽകും.

ഇവിടെ ജോലി ചെയ്യുന്നവർക്കും ഇ വാഹനങ്ങൾ വാങ്ങാൻ വായ്പയും സബ്സിഡിയും നൽകും. 50 ഇ ഓട്ടോകളുള്ള കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകും. തദ്ദേശീയരായ സ്ത്രീകൾക്ക് ഇ ഓട്ടോറിക്ഷകൾക്ക് വായ്പ നൽകും. സ്ത്രീകളെ ഓട്ടോറിക്ഷ ഓടിക്കാൻ പരിശീലിപ്പിക്കും. സംസ്ഥാനത്തെ രണ്ട് പ്രധാന ജലവൈദ്യുത പദ്ധതികളുടെ കേന്ദ്രവുമാണിത്.