ഓക്‌സിജന്‍ വിലവര്‍ധന; സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി

Breaking News

ഓക്‌സിജന്‍ വിലവര്‍ധന നടപടി ചോദ്യം ചെയ്ത് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. വിതരണ കമ്പനികള്‍ മെഡിക്കല്‍ ഓക്‌സിജന്റെ വില വര്‍ധിപ്പിച്ച നടപടിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ടാണ് ഹര്‍ജി.

ദുരന്ത നിവാരണ നിയമപ്രകാരം ഓക്‌സിജന്‍ പൂഴ്ത്തി വയ്പ്പ് തടയണമെന്ന സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ട്. കൂടാതെ കൊറോണ ചികിത്സാ നിരക്ക് ഏകീകരിച്ച ഉത്തരവില്‍ മെഡിക്കല്‍ ഓക്‌സിജന് അമിത വില ഈടാക്കരുതെന്നുള്ള നിര്‍ദേശവും നല്‍കിയിരുന്നു. ഇക്കാരണങ്ങളാല്‍ വിതരണ കമ്പനികളുടെ നടപടി ആശുപത്രികളുടെ നടത്തിപ്പില്‍ പ്രതിസന്ധിയുണ്ടാക്കുന്നുവെന്നാണ് ഹര്‍ജിക്കാരുടെ വാദം. വിലവര്‍ധന സംബന്ധിച്ച് നേരത്തെ വിതരണ കമ്പനികള്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നോട്ടിസ് നല്‍കിയിരുന്നു.