മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ദല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും

Breaking News

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ചൊവ്വാഴ്ച ദല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. സംസ്ഥാനത്തെ കൊവിഡു സാഹചര്യത്തെക്കുറിച്ചു ചര്‍ച്ച നടത്താന്‍ സാധ്യതയുണ്ട്. കഴിഞ്ഞ മാസം പ്രധാനമന്ത്രിയും ഉദ്ദവ് താക്കറെയും സംസാരിച്ചിരുന്നു. കൊവിഡ് ഏറ്റവും മോശമായി ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് മഹാരാഷ്ട്ര. എന്നാല്‍ അടുത്തിടെ കൊവിഡ് കേസുകളില്‍ കുറവു വന്നിട്ടുണ്ട്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.