ടീമേ…കേന്ദ്രത്തില്‍ ഇവന്മാര് ഭരണത്തില്‍ കയറിയപ്പോള്‍ തന്നെ നുമ്മ ഒരു സൈക്കിള്‍ വാങ്ങി;ബിനീഷ് ബാസ്റ്റിന്‍

Breaking News

സംസ്ഥാനത്തു പെട്രോള്‍-ഡീസല്‍ വിലയില്‍ തുടര്‍ച്ചയായി വലിയ രീതിയിലുള്ള വര്‍ധനവാണു രേഖപ്പെടുത്തുന്നത്. ഇന്ന് പ്രീമിയം പെട്രോളിനു സംസ്ഥാനത്തു വിവിധയിടങ്ങളില്‍ നൂറ് രൂപ കടക്കുകയും ചെയ്തിരുന്നു.ഇതില്‍ പ്രതിഷേധിച്ചു സൈക്കിളോട്ടുന്ന ചിത്രം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ബിനീഷ് ബാസ്റ്റിന്‍. എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ തന്നെ ഒരു സൈക്കിള്‍ വാങ്ങിയിട്ടുണ്ടെന്നാണു ബിനീഷ് പോസ്റ്റില്‍ പറയുന്നത്.

ടീമേ…കേന്ദ്രത്തില്‍ ഇവന്മാര് ഭരണത്തില്‍ കയറിയപ്പോള്‍ തന്നെ നുമ്മ ഒരു സൈക്കിള്‍ വാങ്ങിയതാണ് ബിനീഷ് ബാസ്റ്റിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.നിരവധി പേരാണ് ബിനീഷിന്റെ പോസ്റ്റിന് താഴെ പ്രതികരണവുമായി എത്തിയത്.