ചിത്രത്തിലെ തേപ്പുകാരിയുടെ റോള്‍ ചെയ്യുമ്പോള്‍ തനിക്ക് ചെറിയൊരു പേടിയുണ്ടായിരുന്നു; നിഖില വിമല്‍

Breaking News

ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തില്‍ സലോമി എന്ന കഥാപാത്രമായി എത്തി പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയ താരമാണു നിഖില വിമല്‍. എന്നാല്‍ ചിത്രത്തിലെ തേപ്പുകാരിയുടെ റോള്‍ ചെയ്യുമ്പോള്‍ തനിക്ക് ചെറിയൊരു പേടിയുണ്ടായിരുന്നെന്ന് പറയുകയാണു നിഖില.

പൊതുവെ വീട്ടിലെ കുട്ടി ഇമേജ് ആയതുകൊണ്ടും ഇങ്ങനെയൊരു കഥാപത്രം വന്നാല്‍ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്നുമുള്ള ആശങ്കയുണ്ടായിരുന്നെന്നു നിഖില പറയുന്നു.എന്നാല്‍ വീട്ടിലെ കുട്ടി ഇമേജുള്ളതുകൊണ്ടാണ് അവര്‍  തന്നെ ആ കഥാപാത്രത്തിനു വേണ്ടി തെരഞ്ഞെടുത്തതെന്നും സലോമിയെ പ്രേക്ഷകര്‍ സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും നിഖില പറയുന്നു.