പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു വൈകുന്നേരം 5 മണിക്കു രാജ്യത്തെ അഭിസംബോധന ചെയ്യും

Breaking News

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു വൈകുന്നേരം 5 മണിക്കു രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കും.പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ഏപ്രില്‍-മെയ് മാസങ്ങളിലെ മാരകമായ കുതിച്ചുചാട്ടത്തിനു ശേഷം കൊവിഡ് കേസുകള്‍ കുറഞ്ഞുവരികയും രാജ്യത്തിന്റെ ചില ഭാഗങ്ങള്‍ കര്‍ശനമായ ലോക്ഡൗണ്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണു പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.സര്‍ക്കാറിന്റെ വാക്‌സിനേഷന്‍ നയത്തെക്കുറിച്ചും പ്രധാനമന്ത്രി മോദി സംസാരിക്കുമെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.