ബി.ജെ.പിയെ തകര്‍ക്കാനുള്ള ക്വട്ടേഷന്‍ സംഘത്തിന്റെ ക്യാപ്റ്റനാവുകയാണു മുഖ്യമന്ത്രി; എ.എന്‍. രാധാകൃഷ്ണന്‍

Breaking News

ബി.ജെ.പിയെ തകര്‍ക്കാനുള്ള ക്വട്ടേഷന്‍ സംഘത്തിന്റെ ക്യാപ്റ്റനാവുകയാണു മുഖ്യമന്ത്രിയെന്നു എ.എന്‍. രാധാകൃഷ്ണന്‍. വാദിയെ പ്രതിയാക്കാനാണു കൊടകരയില്‍ സര്‍ക്കാരും അന്വേഷണ സംഘവും ശ്രമിക്കുന്നതെന്നും എ.എന്‍. രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.അന്വേഷണ സംഘത്തിലെ ഡി.വൈ.എസ്.പി. സോജന്‍ വെറുക്കപ്പെട്ടയാളാണെന്നും മറ്റൊരു എ.സി.പി. വി.കെ. രാജു ഇടതു സഹയാത്രികനാണെന്നും അദ്ദേഹം പറഞ്ഞു.

എന്തുകൊണ്ടാണു അന്വേഷണ സംഘം പ്രതികളുടെ രാഷ്ട്രീയ ബന്ധം പുറത്ത് വിടാത്തത് എന്നും എ.എന്‍. രാധാകൃഷ്ണന്‍ ചോദിച്ചു. പ്രതികളിലൊരാളായ മാര്‍ട്ടിന്‍ സി.പി.ഐ. പ്രവര്‍ത്തകനാണ്. മാര്‍ട്ടിന്റെ രേഖകള്‍ പരിശോധിച്ചാല്‍ കൊടുങ്ങല്ലൂര്‍ എം.എല്‍.എ.യെ ചോദ്യം ചെയ്യേണ്ടിവരുമെന്നും ബി.ജെ.പി. നേതാക്കള്‍ പറഞ്ഞു.