കുഴല്‍പ്പണം എല്ലാവരും തെരഞ്ഞെടുപ്പില്‍ കൊണ്ടുവരുന്നുണ്ട്; വെള്ളാപ്പള്ളി നടേശന്‍

Breaking News

കുഴല്‍പ്പണം എല്ലാവരും കൊണ്ടുവരികയും തെരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്തുകയും ചെയ്യാറുണ്ടെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്നാല്‍, ബി ജെ പിക്കാര്‍ മണ്ടന്മാരായതു കൊണ്ടാണ് പിടിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി. സംസ്ഥാനത്ത് പ്രതിപക്ഷം ഇല്ലാത്ത സ്ഥിതിയാണ്. ഉമ്മന്‍ ചാണ്ടിയുടെ കാലം കഴിഞ്ഞു. രമേശ് ചെന്നിത്തല നിരാശനായി കഴിയുകയാണ്. വി ഡി സതീശന് നിയമസഭയില്‍ തിളങ്ങാനാകും. പക്ഷെ പുറത്തുള്ള പ്രവര്‍ത്തനത്തില്‍ അദ്ദേഹം വട്ടപൂജ്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അടിസ്ഥാന വർഗത്തിന് പുറമെ മുസ്ലിം ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നും ഇടതു പക്ഷത്തിനൊപ്പം നിന്നതാണ് തുടർ ഭരണത്തിന് കാരണമായത്. കേരളാ കോൺഗ്രസിനും മുസ്ലിം ലീഗിനും ഈ തെരഞ്ഞെടുപ്പിൽ നഷ്ടമുണ്ടായി. വി.ഡി സതീശൻ പ്രതിപക്ഷ നേതാവായത് കുറുക്ക് വഴിയിലൂടെയാണ്. നിയമസഭയിലെ സംസാരത്തിൽ കേമനെങ്കിലും പ്രവർത്തിയിൽ വട്ടപൂജ്യമാണ്.സുധാകരൻ കെ.പി.സി.സി അധ്യക്ഷനായാൽ കോൺഗ്രസ് 16 കക്ഷണമാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.