സ്പോർട്സ് താരങ്ങൾക്ക് എത്രയും പെട്ടെന്ന് വാക്സിൻ ലഭ്യമാക്കണം;പി. ടി. ഉഷ

Breaking News

ഒരു വർഷത്തെ കാലതാമസത്തിന് ശേഷം ടോക്കിയോ ഒളിമ്പിക്സ് ആരംഭിക്കാൻ പോവുകയാണ്. ലോകത്തിലെ മികച്ച കായികതാരങ്ങൾ പരസ്പരം മാറ്റുരയ്ക്കാൻ തയ്യാറെടുത്ത് കഴിഞ്ഞു. ലോകത്തെ പിടിച്ചുലക്കുന്ന കോവിഡ് സാഹചര്യത്തിലാണ് ഇത്തവണത്തെ ഒളിമ്പിക്സ് സംഘടിപ്പിക്കപ്പെടുന്നത്. 2020 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി നടത്താനിരുന്ന ഒളിമ്പിക്സ് കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടർന്നാണ് നീട്ടിവെച്ചത്.

നിലവിൽ 2021 ജൂലൈ 23 മുതൽ ഓഗസ്റ്റ് 8 വരെയാണ് ഒളിമ്പിക്സ് നടക്കുക. ഒരു വർഷത്തെ കാലതാമസത്തിന് ശേഷം പാരാലിമ്പിക്‌സ്‌ 2021 ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 5 വരെ സംഘടിപ്പിക്കപ്പെടും. ഒരു വർഷത്തിന് ശേഷമാണ് നടക്കുന്നതെങ്കിലും ടോക്കിയോ 2020 എന്ന് തന്നെയാണ് ഈ ഒളിമ്പിക്സ് അറിയപ്പെടുക.

കോവിഡ് പ്രതിസന്ധി വിടാതെ പിന്തുടരുന്ന സാഹചര്യത്തിൽ വരാനിരിക്കുന്ന മത്സരങ്ങൾ കണക്കിലെടുത്തുകൊണ്ട് പങ്കെടുക്കാൻ പോകുന്ന താരങ്ങൾക്കും, പരിശീലകർക്കും, സപ്പോർട്ട് സ്റ്റാഫിനും, മെഡിക്കൽ സംഘത്തിനും എത്രയും പെട്ടെന്ന് വാക്‌സിനേഷൻ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യർത്ഥിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ കായികതാരം പി. ടി. ഉഷ.