സംസ്ഥാനത്ത് വീണ്ടും ബ്ലിസ്റ്റര്‍ ബീറ്റില്‍ വണ്ടിന്‍റെ ആക്രമണം

Breaking News

സംസ്ഥാനത്ത് വീണ്ടും ബ്ലിസ്റ്റര്‍ ബീറ്റില്‍ എന്നയിനം വണ്ടിന്‍റെ ആക്രമണം റിപ്പോർട്ട് ചെയ്തു. കൊച്ചിക്കു പിന്നാലെ ആലപ്പുഴയിലാണ് ബ്ലിസ്റ്റര്‍ ബീറ്റില്‍ ഒരാളെ ആക്രമിച്ചത്. ആലപ്പുഴ ഇന്ദിരാ ജംങ്ഷനു സമീപമുള്ള ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പ് മാനേജര്‍ തോണ്ടന്‍കുളങ്ങര നികര്‍ത്തില്‍ രഞ്ജിത് രമേശനാണ് ത്വക്കില്‍ പൊള്ളലേല്‍പ്പിക്കുന്ന വണ്ടിന്‍റെ ആക്രമണത്തിന് ഇരയായത്.

വണ്ട് കുത്തിയത് രഞ്ജിത് രമേശൻ അറിഞ്ഞിരുന്നില്ല. നാലു ദിവസം മുന്‍പ് ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ ഇടതുകാലിന്റെ മുട്ടിനു സമീപം ചൊറിച്ചിലോടെയായിരുന്നു തുടക്കമെന്ന് രഞ്ജിത് രമേശന്‍ പറയുന്നു. അടുത്ത ദിവസമായപ്പോള്‍ ആ ഭാഗത്ത് പൊള്ളലേറ്റതുപോലെ തൊക്ക് അടരാൻ തുടങ്ങി. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് ബ്ലിസ്റ്റർ ബീറ്റിൽ എന്നയിനം വണ്ട് കുത്തിയതാണെന്ന് തിരിച്ചറിഞ്ഞത്.