ഇലക്ട്രിക് വാഹനങ്ങൾക്ക് അന്തർ-നഗര ഇടനാഴികൾ നിർമ്മിക്കാനുള്ള നിർദ്ദേശവുമായി പശ്ചിമ ബംഗാൾ

Breaking News

ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പരമ്പരാഗത ഫോസിൽ ഇന്ധനം ഉപയോഗിച്ചുള്ള വാഹനങ്ങളുടെ ഉപഭോഗം കുറക്കുന്നതിനുമായി പ്രത്യേക അന്തർ-നഗര ഇടനാഴികൾ നിർമ്മിക്കാനുള്ള നിർദ്ദേശവുമായി പശ്ചിമ ബംഗാൾ സർക്കാർ. ഇലക്ട്രിക് വാഹനങ്ങൾക്ക് മാത്രം ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ഓരോ 25 കിലോമീറ്ററിലും ചാർജിംഗ് സ്റ്റേഷനുകൾ സഹിതമായിരിക്കും പാതയുടെ നിർമ്മാണം.
വിവിധ സംസ്ഥാന സർക്കാറുകള് ഗതാഗത സൌകര്യങ്ങളിൽ അത്യാധുനിക ഇ-വാഹനങ്ങൾ ഇതിനകം അവതരിപ്പിച്ചുണ്ട്.മലിനീകരണ രഹിത സംസ്ഥാനമാണ് സംസ്ഥാന സർക്കാർ എപ്പോഴും ആഗ്രഹിക്കുന്നത്, ഈ നയം മലിനീകരണമില്ലാത്ത ഗതാഗതത്തെക്കുറിച്ചുള്ള നമ്മുടെ സ്വപ്നം മുന്നോട്ട് കൊണ്ടുപോകുമെന്ന് ഗതാഗത മന്ത്രി ഫിർഹാദ് ഹക്കീം പറഞ്ഞു.