ടാറ്റൂ ആർടിസ്റ്റുകൾക്കും സ്റ്റുഡിയോകൾക്കും ലൈസൻസ് നിർബന്ധമാക്കാൻ തീരുമാനം

Breaking News

സംസ്ഥാനത്തെ ടാറ്റൂ ആർടിസ്റ്റുകൾക്കും സ്റ്റുഡിയോകൾക്കും ലൈസൻസ് നിർബന്ധമാക്കാൻ തീരുമാനം. ടാറ്റൂ ചെയ്യുന്നതിലൂടെയുള്ള ആരോഗ്യപ്രശ്നങ്ങളുടെ പേരിൽ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം.

ലൈസൻസിന് അപേക്ഷിക്കാൻ സമയപരിധിയുണ്ട്. ടാറ്റൂവിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾക്കും വസ്തുക്കൾക്കും സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ അംഗീകാരം വേണം. ഡിസ്പോസബിൾ സൂചികളും ട്യൂബുകളും മാത്രമേ ഉപയോഗി‍ക്കാവൂ.