ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് മുന്നോട്ടുവച്ച കരാർ അംഗീകരിക്കാൻ വിസമ്മതിച്ച് 38 താരങ്ങൾ

Breaking News Sports

ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് മുന്നോട്ടുവച്ച കരാർ അംഗീകരിക്കാൻ വിസമ്മതിച്ച് 38 താരങ്ങൾ. ലങ്കൻ ക്രിക്കറ്റ് ബോർഡിൻ്റെ പുതിയ വാർഷിക കരാർ മാനദണ്ഡങ്ങളിൽ പ്രതിഷേധിച്ചാണ് നടപടി. 2020 ഒക്ടോബർ മുതൽ താരങ്ങൾ സെൻട്രൽ കോൺട്രാക്ടിലല്ല കളിക്കുന്നത്. താത്കാലിക കരാറുകളാണ് നിലവിൽ താരങ്ങൾക്ക് ഉള്ളത്. ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടി ആയാണ് താരങ്ങൾ ബോർഡിനെതിരെ പടയൊരുക്കം നടത്തിയിരിക്കുന്നത്. ബുധനാഴ്ചയാണ് ടീം ഇംഗ്ലണ്ടിലേക്ക് പോവുക. എന്നാൽ, താരങ്ങൾ കരാർ അംഗീകരിക്കാതെയിരിക്കുന്നതുകൊണ്ട് തന്നെ ഇംഗ്ലണ്ട് പര്യടനവും പ്രതിസന്ധിയിലായിരിക്കുകയാണ്. കരാറിൽ വ്യക്തതയില്ലെന്നാണ് താരങ്ങൾ ആരോപിക്കുന്നത്.

കുശാൽ പെരേര, കാസുൻ രജിത, ഇസുരു ഉദാന, ദനുഷ്ക ഗുണതിലക, അകില ദനഞ്ജയ തുടങ്ങി ദേശീയ ടീമിൽ സ്ഥിരമായ താരങ്ങൾ അടക്കമുള്ളവരാണ് കരാർ ഒപ്പിടാൻ വിസമ്മതിച്ചിരിക്കുന്നത്.