ഈ സീസണിലെ വിമൻസ് ടി-20 ചലഞ്ച് റദ്ദാക്കിയേക്കുമെന്ന് സൂചന

Breaking News Sports

ഈ സീസണിലെ വിമൻസ് ടി-20 ചലഞ്ച് റദ്ദാക്കിയേക്കുമെന്ന് സൂചന. സാധാരണ ഗതിയിൽ ഐപിഎൽ പ്ലേ ഓഫ് മത്സരങ്ങൾ നടക്കുന്ന സമയത്താണ് ടി-20 ചലഞ്ച് നടത്തിയിരുന്നു. എന്നാൽ, ഇക്കൊല്ലം ഈ സമയത്ത് ഇന്ത്യൻ വനിതാ ടീമിന് ഓസ്ട്രേലിയൻ പര്യടനം, വിമൻസ് ബിബിഎൽ എന്നിവ കളിക്കാനുണ്ട്. അതുകൊണ്ട് തന്നെ വനിതാ ടി-20 ചലഞ്ച് നടത്താൻ കഴിയില്ലെന്നാണ് റിപ്പോർട്ട്.

സെപ്തംബറിലാണ് ഇന്ത്യൻ വനിതാ ടീം ഓസ്ട്രേലിയയിൽ പര്യടനം നടത്തുക. ഒക്ടോബർ 11 വരെ ഈ പര്യടനം തുടരും. അതിനു ശേഷം ബിഗ് ബാഷ് ലീഗ് നടക്കും. സെപ്തംബർ, ഒക്ടോബർ മാസങ്ങളിലായാണ് ഐപിഎൽ തീരുമാനിച്ചിരിക്കുന്നത്.വിദേശ താരങ്ങൾ ഇല്ലെങ്കിലും ഐപിഎൽ നടത്തുമെന്ന് ബിസിസിഐ അറിയിച്ചിരുന്നു.