കേരള ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകൻ

Breaking News

കേരള ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകനെ തീരുമാനിച്ചു. സെർബിയക്കാരനായ ഇവാൻ വുകുമാനോവിച്ച് ക്ലബിനെ അടുത്ത സീസണിൽ പരിശീലിപ്പിക്കുമെന്ന് ഗോൾഡോട്ട്കോം റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല. ഇക്കാര്യം സ്ഥിരീകരിക്കാൻ ക്ലബുമായി ബന്ധപ്പെട്ടിരുന്നെങ്കിലും ക്ലബ് പ്രതികരിച്ചില്ല എന്നും ഗോൾ റിപ്പോർട്ട് ചെയ്തു.

ബെൽജിയൻ ക്ലബ്ബായ സ്റ്റാൻഡേഡ് ലീഗിന്റെ സഹപരിശീലകനായാണ് വുകുമാനോവിച്ച് തന്റെ പരിശീലക കരിയർ ആരംഭിക്കുന്നത്. 20-14 സീസണുകളിലായിരുന്നു ഇത്. 2017ൽ സ്ലൊവാക് സൂപ്പർ ലീഗ് ക്ലബ്ബായ സ്ലോവൻ ബ്രാറ്റിസ്ലാവയുടെ പരിശീലകനായ അദ്ദേഹം സ്ലോവൻ ബ്രാറ്റിസ്ലാവയെ സൂപ്പർ കപ്പ് ചാമ്പ്യന്മാരാക്കി. സൈപ്രിയറ്റ് ഒന്നാം ഡിവിഷൻ ക്ലബ്ബായ അപോലൻ ലിമസോളിനെയാണ് അദ്ദേഹം അവസാനം പരിശീലിപ്പിച്ചത്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി കളിച്ച് മികച്ച പ്ലേമേക്കർ എന്ന ഖ്യാതി നേടിയ ഫക്കുണ്ടോ പെരേര വുകുമാനോവിച്ചിന് കീഴിൽ അപോലൻ ലിമസോളിൽ കളിച്ചിട്ടുണ്ട്.